Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100 Goal Record

ഹാ​ല​ണ്ട് 100 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍ഡ് കു​റി​ച്ചു

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ നോ​ര്‍വീ​ജി​യ​ന്‍ താ​ര​മാ​യ ഹാ​ല​ണ്ട് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫുട്ബോളി​ല്‍ അ​തി​വേ​ഗം 100 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍ഡ് കു​റി​ച്ചു. ഇം​ഗ്ലീ​ഷ് മു​ന്‍താ​ര​മാ​യ അ​ല​ന്‍ ഷി​യ​ററി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഹാ​ല​ണ്ട് മ​റി​ക​ട​ന്ന​ത്.

ഫു​ള്‍ഹാ​മി​ന് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി 17-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് ഹാ​ല​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗ് ച​രി​ത്ര​ത്താ​ളി​ല്‍ ഇ​ടം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ല്‍ സി​റ്റി 5-4ന് ​ജ​യി​ച്ചു. ഫി​ല്‍ ഫോ​ഡ​ന്‍ (44, 48) ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. സാ​വു​മ​ല്‍ ചു​ക്വീ​സി​ന്‍റെ (72, 78) ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ഫു​ള്‍ഹാം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും തോ​ല്‍വി ത​ട​യാ​നാ​യി​ല്ല.

100 ഗോ​ള്‍

ജ​ര്‍മ​ന്‍ ക്ല​ബ്ബാ​യ ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​ല്‍നി​ന്ന് 2022-23 സീ​സ​ണി​ലാ​യി​രു​ന്നു എ​ര്‍ലിം​ഗ് ഹാ​ല​ണ്ട് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ എ​ത്തി​യ​ത്. 111 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഹാ​ല​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 100 ഗോ​ള്‍ തി​ക​ച്ച​ത്.

അ​ല​ന്‍ ഷി​യ​ററി​ന്‍റെ 100 ഗോ​ള്‍ 124 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു. ഹാ​രി കെ​യ്ന്‍ (141), സെ​ര്‍ജി​യൊ അ​ഗ്വേ​റോ (147), തി​യ​റി ഒ​ന്‍‌റി (160), ​മു​ഹ​മ്മ​ദ് സ​ല (162) എ​ന്നി​വ​രാ​ണ് അ​തി​വേ​ഗം 100 പ്രീ​മി​യ​ര്‍ ലീ​ഗ് ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ തു​ട​ര്‍ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍.

Latest News

Up